KSDLIVENEWS

Real news for everyone

കോവിഷീല്‍ഡ് ഒരു ഘട്ടം മാത്രമാക്കാനോ രണ്ട് വാക്സിനുകള്‍ തമ്മില്‍ ഇടകലര്‍ത്താനോ തീരുമാനിച്ചിട്ടില്ല -സര്‍ക്കാര്‍

SHARE THIS ON

ന്യൂഡല്‍ഹി: കോവിഷീല്‍ഡ്​ വാക്​സിനുകള്‍ ഒരു ഘട്ടം മാത്രമായി നല്‍കാനോ രണ്ട്​ വാക്​സിനുകള്‍ ഇടകലര്‍ത്തി നല്‍കാനോ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര​ സര്‍ക്കാര്‍ വ്യക്തമാക്കി. ശാസ്​ത്രീയമായി ഇവ തെളിയിക്കുന്നത്​ വരെ തീരുമാനം ഇങ്ങനെയായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇത്തരം പ്രചരണം വ്യാപകമായ ഘട്ടത്തിലാണ്​ സര്‍ക്കാറി​െന്‍റ ഔദ്യോഗികമായ വിശദീകരണം.

സര്‍ക്കാറിന്​ വേണ്ടി കോവിഡ്​ ഉപദേഷ്​ടാവ്​ ഡോ.വികെ പോളാണ്​ പ്രസ്​താവന പുറത്തിറക്കിയത്​. ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ രണ്ട്​ വാക്​സിനുകള്‍ കൂട്ടിച്ചേര്‍ത്ത്​ ഉപയോഗിക്കുന്നതിന്​ സര്‍ക്കാര്‍ സാധ്യത തേടിയെന്ന്​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!