KSDLIVENEWS

Real news for everyone

ജില്ലയിൽ മുന്നൂറോളം അധ്യാപക ക്ഷാമം; ഹയർ സെക്കണ്ടറി സ്കൂളുകൾ പ്രതിസന്ധിയിൽ

SHARE THIS ON

കാസർകോട് ∙ ഹയർസെക്കൻഡറിയിൽ രണ്ടാം വർഷ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ പലയിടങ്ങളിലും തുടങ്ങിയെങ്കിലും ജില്ലയിൽ മൂന്നൂറോളം അധ്യാപകരുടെ ക്ഷാമം പഠന പ്രവർത്തനങ്ങൾക്കു തടസ്സമാകുന്നു. ജില്ലയിലെ 65 സർക്കാർ വിദ്യാലയങ്ങളിലായി 20 പ്രിൻസിപ്പൽമാരുടെയും 38 ലാബ് അസിസ്റ്റന്റുമാരുടെയും ഒഴിവുകളാണു ഹയർ സെക്കൻഡറിയിലുള്ളത്. വിക്ടേഴ്സ് ചാനലിൽ നിന്നുള്ള ക്ലാസുകൾ മാത്രമാണു ജില്ലയിലെ ഏറെ വിദ്യാലയങ്ങളിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കായി കഴിഞ്ഞ അധ്യയന വർഷത്തിൽ കിട്ടിയത്.

എന്നാൽ ഈ അധ്യയനം മുതൽ പല വിദ്യാലയങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് ക്ലാസുകൾ നൽകുന്നുവെങ്കിലും പല വിഷയങ്ങളിലും അധ്യാപകരില്ലാത്തതിനാൽ പ്ലസ്ടു വിദ്യാർഥികൾക്കുള്ള ഏക ആശ്രയം വിക്ടേഴ്സ് ചാനലിലെ ക്ലാസുകളാണ്. പല വിഷയങ്ങളിലും അധ്യാപക ക്ഷാമത്തെ തുടർന്നു ക്ലാസ് എടുക്കാൻ സാധിക്കാത്തത് സ്കൂൾ അധികൃതർക്കു പ്രയാസമാകുന്നുണ്ട്.


കാസർകോട്, മഞ്ചേശ്വരം താലൂക്കിന്റെ പരിധിയിലെ ഹയർ സെക്കൻ‍ഡറി വിദ്യാലയങ്ങളിലാണ് അധ്യാപകർ തീരെയില്ലാത്തത്. അഡൂർ,പാണ്ടി, പഡ്രെ, അംഗടിമുഗർ, പൈവളികെ, പൈവളികെ നഗർ, വോർക്കാടി, ബങ്കര മഞ്ചേശ്വരം, കുമ്പള, ഉപ്പള ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ അധ്യാപകരുടെ കുറവുണ്ട്. 12 അധ്യാപകരുള്ള ജില്ലയിലെ ഒരു വിദ്യാലയത്തിൽ നിലവിൽ 3 പേർ മാത്രമാണുള്ളത്.

സമീപ പ്രദേശത്തെ അധ്യാപകരുടെ സഹായം

ചില വിഷയങ്ങളിൽ അധ്യാപകർ ഇല്ലെങ്കിൽ സമീപ പ്രദേശത്തെ സ്കൂളിൽ  പ്രസ്തുത വിഷയം പഠിപ്പിക്കുന്ന അധ്യാപകരുടെ സഹായം ഓൺലൈൻ ക്ലാസിനായി തേടണമെന്നാണു അധികൃതർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഒരു വിദ്യാലയത്തിൽ മാത്രമായി അൻപതിലേറെ വിദ്യാർഥികൾ ഉണ്ടെങ്കിൽ ഇരു വിദ്യാലയങ്ങളിലുമായി നൂറിലേറെയാളുകൾ ആകുമ്പോൾ ഗൂഗിൾ മീറ്റ് വഴി ക്ലാസെടുക്കാൻ സാധിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!