KSDLIVENEWS

Real news for everyone

കോവിഡ് രണ്ടാം തരംഗം ഏറ്റവുംകൂടുതല്‍ ബാധിച്ചത് 21നും 30നും ഇടയിലുള്ളവരെയെന്ന് ആരോഗ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ഏറ്റവുംകൂടുതൽ ബാധിച്ചത് 21നും 30നും ഇടയിൽ പ്രായമുള്ളവർക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഐ.ബി സതീഷ് എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു ആരോഗ്യമന്ത്രി. കോവിഡിന്റെ രണ്ടാം തരംഗം കൂടുതലായും ചെറുപ്പക്കാരിലും മധ്യവയസ്കരിലുമാണ്. മരണനിരക്ക് ഏറ്റവും കൂടുതൽ 81 മുതൽ 90 വയസ് വരെ പ്രായമുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു. 21 നും 30 നും ഇടയിൽ പ്രായമുള്ള 261232 പേർക്കാണ് രണ്ടാം തരംഗത്തിൽ മാത്രം രോഗം ബാധിച്ചത്. 31 നും 40 നും ഇടയിൽ പ്രായമുള്ള 252935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 233126 പേർക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു. മെയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയിൽ വെച്ചത്. 81 നും 90 നും ഇടയിൽ പ്രായമുള്ള 17105 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 502 പേർ മരിച്ചു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതൽ 80 വയസ് വരെ പ്രായമുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെ പ്രായമുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!