ലോക രക്തദാന ദിനം
ആസ്‌ക് ആലംപാടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാസറഗോഡ് : ജൂൺ 14 ലോക രക്തദാന ദിനത്തിൽ ആലംപാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് (ആസ്‌ക് ആലംപാടി ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . ബ്ലഡ് ഡോണേഴ്സ് കേരള കാസറഗോഡ് ,നെഹ്‌റു യുവ കേന്ദ്ര എന്നിവരുമായി സഹകരിച്ച് നടത്തിയ ക്യാമ്പ്, ആസ്‌ക് ജനറൽ സെക്രട്ടറി സിദ്ദിഖ്.എം ഉത്ഘാടനം ചെയ്തു . ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ സൗമ്യ,സ്റ്റാഫ് നേഴ്‌സ് സബിത , ബ്ലഡ് ഡോണേഴ്സ് കേരള കാസറഗോഡ് ജില്ലാ പ്രസിഡന്റ് നൗഷാദ് കണ്ണമ്പള്ളി , ബ്ലഡ് ബാങ്ക് ഇൻചാർജ് ദീപക് , ആസ്‌ക് മെഡിക്കൽ ടീം അംഗം സിദ്ദിഖ് ബിസ്മില്ല , ആസ്‌ക് ജോയിൻ സെക്രട്ടറി ജീലാനി , കാദർ കുയിത്താസ് , നെച്ച പൊവ്വൽ , ബി ഡി കെ കോഡിനേറ്റർ മരായ സലീൽ , ഷൈലനാദ് , അസ്‌ലം തെക്കിൽ ആസ്ക് ആലം പാടി പ്രവർത്തകരായ അനസ് ഹുദവി,കബീർ.സി.ഒ , അനസ്. എ.ജെ , ഫയാസ് എരിയാൽ , നുസൈഫ് ,അനസ് കാന്നിക്കാട്,ബാത്തിഷ , റുക്ഷാദ് കാസി , എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ക്ലബ്ബ് പ്രവർത്തകർ രക്തദാനം നടത്തി.

