നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കി എം.എസ്.എഫ് കമ്പാർ ശാഖ

കമ്പാർ : കമ്പാറിലെ നിർധന കുടുംബത്തിലെ നാൽ വിദ്യാർത്ഥികൾ ഓൺലൈൻ സംവിധാനത്തിൽ പഠനം നടത്തുന്നത്തിന് അസൗകര്യം ഉണ്ട് എന്ന് അറിഞ്ഞതിനെ തുടർന്ന് ശാഖാ എം.എസ്.എഫ് കമ്മിറ്റി ഇടപെടുകയും, ഓൺലൈൻ പഠനം നേടുന്നതിനാവശ്യമായ സമാർട്ട് ഫോൺ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു . യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് തൽഹത്ത് കമ്പാർ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ കൈമാറി , ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈപ്രസിഡണ്ട് മുജീബ് കമ്പാർ , ജമാൽ ഹാജി, പി.എം.കബീർ , ഹാരിസ് കമ്പാർ എം.എസ്.എഫ് ഭാരവാഹികളായ ജംഷീർ , സുഹൈൽ, മിദ്ലാജ്, ഫാസിൽ , അജ്മൽ , ശബീർ, താഫീഖ് , യൂത്ത് ലീഗ് നേതാക്കളായ അജ്മൽ , ജുനൈദ് , മനാഫ്, ശിഫാറത്ത് സംബന്ധിച്ചു

