KSDLIVENEWS

Real news for everyone

രാജ്യദ്രോഹക്കുറ്റം; ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

SHARE THIS ON

കൊച്ചി: തനിക്കെതിരെയുള്ള രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ചാനൽ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഐഷയ്‌ക്കെതിരെ കേസെടുത്തത്. ടെലിവിഷൻ ചർച്ചയിൽ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചുവെന്നും, കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്. സംഭവത്തിൽ ഐഷ സുൽത്താന നേരത്തെ മാപ്പ് പറഞ്ഞിരുന്നു. ഐഷ സുൽത്താന ദ്വീപിലെ ജനങ്ങളെ കേന്ദ്ര സർക്കാരിനെതിരെ തിരിക്കാനാണ് ശ്രമിച്ചതെന്നും, അസ്വസ്ഥതകൾ സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും, മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നുമാണ് പൊലീസിന്റെ വാദം. പ്രഫുല്‍ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് വിശേഷിപ്പിച്ചതിനെതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷയ്ക്കെതിരെ കേസെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!