KSDLIVENEWS

Real news for everyone

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയ മാനദണ്ഡമായി; 30: 30:40 ഫോര്‍മുല സ്വീകരിക്കും

SHARE THIS ON

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയ മാനദണ്ഡമായി. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയമെന്ന് അറ്റോണി ജനറൽ സുപ്രീം കോടതിയിൽ വിശദീകരിച്ചു. 30:30:40 എന്നീ അനുപാതത്തിലാവും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാർക്കിൽ വെയിറ്റേജ് നൽകുക. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും. പത്ത്, പതിനൊന്ന് ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് പരിഗണിക്കുക. പന്ത്രണ്ടാം ക്ലാസ്സിലെ വെയിറ്റേജിനായി യൂണിറ്റ്, ടേം, പ്രാക്ടിക്കൽ എന്നീ പരീക്ഷകളുടെ മാർക്കാവും പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!