സംസ്ഥാന കൃഷിവകുപ്പ്ഈ വർഷം നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ; കാസർകോട് ബ്ലോക്ക് തല ഉദ്ഘാടനം എൻ . എ .നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു

സംസ്ഥാന കൃഷിവകുപ്പ്ഈ വർഷം നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കാസർകോട് ബ്ലോക്ക് തല നടിൽ വസ്തുക്കളുടെ (പച്ചക്കറി വിത്ത്, തൈകൾ) വിതരണ ഉദ്ഘാടനം കാസർകോട് ബ്ലോക്ക് ഓഫീസിൽ വച്ച് കാസർഗോഡ് എം.എൽ.എ എൻ . എ .നെല്ലിക്കുന്ന് അവർകൾ നിർവഹിച്ചു.ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സൈമ .ബി.എ അധ്യക്ഷതവഹിച്ചു.ശ്രീ :പി .എ അഷ്റഫലി( വൈസ് പ്രസിഡണ്ട് കാസർകോട് ബ്ലോക്ക് പഞ്ചായത്ത്) അഷ്റഫ് കർള (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു . മനോഹരൻ , രാജ വിദ്യാനഗർ എന്നീ കർഷകർ വിത്തുകളും തൈകളും ഏറ്റുവാങ്ങി .ചടങ്ങിൽ കാസർകോട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീ ആനന്ദ. കെ സ്വാഗതവും കൃഷി ഫീൽഡ് ഓഫീസർ മുരളീധരൻ . കെ നന്ദിയും പറഞ്ഞു.

