കിടപ്പിലായ രോഗികൾക്ക് സ്നേഹ സമ്മാനങ്ങളുമായി ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് അധികൃതർ,

കാസർകോട് : കിടപ്പിലായ രോഗികൾക്ക് സ്നേഹ സമ്മാനവുമായി ആരോഗ്യ പ്രവർത്തകർ. കാസർകോട് നഗരസഭാ പരിധിക്കുള്ളിലെ കിടപ്പിലായ രോഗികൾക്കാണ് ജനറൽ ആശുപത്രിയിലെ സെക്കണ്ടറി പാലിയേറ്റീവ് അധികൃതർ പുതുവസ്ത്രങ്ങളും പുതപ്പും മാസ്ക്കും സാന്നിറ്ററൈസുമൊക്കെ സമ്മാനിച്ചത്.സുമനസ്സുകളുടെ സഹകരണത്തോടെയാണ് സഹായം വിടുകളിലെത്തി നൽകിയത്.കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ: വി എം മുനീർ, ജനറൽ ആശുപത്രി സുപ്രണ്ട് ഡോ: രാജ റാം, പാലിയേറ്റീവ് വിഭാഗം തലവൻ ഡോ ഷെമീമ എന്നിവരുടെ നിർദ്ധേശ പ്രകാരമാണ് കാരുണ്യ പ്രവർത്തനം നടത്തിയത്, നഗര സഭാ കൗൺസിലർ വീണാ കുമാരി ഉൽഘാടനം ചെയ്തു.സെക്കൻ്റ് പാലിയേറ്റീവ് നഴ്സുമാരായ നിഷിദാ നാരായണൻ, കെ കെ സുസ്മിത, മാഹിൻ കുന്നിൽ, ബിപിൻ രാജ് നേതൃത്വം നൽകി. വിവിധ വാർഡുകളിൽ കൗൺസിലർമാരും ആശാവർക്കർമാരും കിറ്റുകൾ വിതരണം ചെയ്തു.

