KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് മുതല്‍ കാര്യങ്കോട് വരെ ദേശീയപാതയില്‍ ‘ചതിക്കുഴികള്‍’
കണ്ണൊന്ന് തെറ്റിയാൽ അപകടം; ഇരു ചക്രവാഹന ക്കാർ ജാഗ്രതൈ

SHARE THIS ON

നീലേശ്വരം : ദേശീയപാതയില്‍ കാഞ്ഞങ്ങാട് സൌത്ത് മുതല്‍ അപകടകരമായ രീതിയില്‍ കുഴികള്‍ രൂപപ്പെട്ടു. കാര്യങ്കോട് പാലം വരെ ഏതാണ്ട് പത്തുകിലോമീറ്റര്‍ വരെ ഏറെ പ്രധാന്യമുള്ള ഈ പാത പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. വെള്ളം നിറഞ്ഞ് വാഹനങ്ങളെ അപകടത്തില്‍ പെടുത്തുന്ന ചതിക്കുഴികളാണ് ഇവയില്‍ അധികവും.

കാലവര്‍ഷം ശക്തി പ്രാപിച്ചതോടുകൂടി ഈ വെള്ളം മൂടിയ മഴകുഴികളില്‍ വീണ് എണ്ണിയാലൊടുങ്ങാത്ത അപകടങ്ങളാണ് നടക്കുന്നതെന്ന് പള്ളിക്കര ഗേറ്റില്‍ ഡ്യൂട്ടിയിലുള്ള ഹോംഗാര്‍ഡ് ഭാസ്‌ക്കരന്‍ പറഞ്ഞു. പലപ്പോഴും ചെറിയ കാറുകളും ഓട്ടോകളും ഇരുചക്രവാഹനങ്ങളുമാണ് കുഴികളില്‍പ്പെടുന്നത്. കഴിഞ്ഞ ആഴ്ച പള്ളിക്കര ഗേറ്റിനടുത്ത് മാത്രം കുഴികളില്‍ വീണ് അഞ്ചോളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!