റേസ് ടു ഐ എ സ് സംഘടിപ്പിച്ചു

കൊടുങ്ങല്ലൂർ : വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി മുതൽ പി ജി വരെയുള്ള വിദ്യാർഥികൾക്കു വേണ്ടി റേസ് ടു ഐ എ സ് എന്ന ശീർഷകത്തിൽ സിവിൽ സർവീസ് ഓറിയന്റെഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മുഹമ്മദ് ഷാഫി ഖാദിരി കൊറ്റംകുളത്തിന്റെ അധ്യക്ഷതയിൽ കേരള സിവിൽ സർവീസ് അക്കാദമി ഫാക്കൽറ്റി ശരത് കെ പി വിഷയാവതരണം നടത്തി. സുൽത്താൻ അഞ്ചങ്ങാടി സ്വാഗതവും കെ എ റിയാസ് നന്ദിയും പറഞ്ഞു.

