KSDLIVENEWS

Real news for everyone

യു.എസ്​ സേന പടിയിറങ്ങുന്ന അഫ്​ഗാനില്‍ താലിബാന്‍ പിടിമുറുക്കുന്നു; വടക്കന്‍​ അതിര്‍ത്തി പട്ടണം പിടിച്ചു

SHARE THIS ON

കാബൂള്‍: യു.എസും നാറ്റോയും പടിയിറങ്ങുന്ന അഫ്​ഗാനിസ്​താനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കി താലിബാന്‍. താജികിസ്​താന്‍ അതിര്‍ത്തിയോടു ചേര്‍ന്ന്​ കുണ്ടുസിനരികെ ശേര്‍ ഖാന്‍ ബന്ദര്‍ ആണ്​ അവസാനമായി താലിബാന്‍ നിയന്ത്രണത്തിലായത്​. മേയ്​ ഒന്നിന്​​ മേഖലയില്‍ നീക്കം ആരംഭിച്ച താലിബാന്‍ ആഴ്​ചകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ശേര്‍ ഖാന്‍ തുറമുഖവും പട്ടണവും പൂര്‍ണമായി പിടിക്കുകയായിരുന്നുവെന്ന്​ കുണ്ടുസ്​ പ്രവിശ്യ കൗണ്‍സില്‍ അംഗം ഖാലിദ്ദീന്‍ ഹക്​മി പറഞ്ഞു.

കാബൂള്‍ ആസ്ഥാനമായുള്ള അശ്റഫ് ഗനി സര്‍ക്കാറിെന്‍റ നിയന്ത്രണത്തിലായിരുന്ന ചെക്പോസ്റ്റുകളിലെ എല്ലാ സൈനികരെയും പിന്‍വലിച്ചതായും ചില പട്ടാളക്കാര്‍ അതിര്‍ത്തി കടന്ന് താജികിസ്താനിലെത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

ശേര്‍ ഖാന്‍ ബന്ദറും പരിസര പ്രദേശങ്ങളും പിടിച്ചതായി താലിബാന്‍ വക്​താവ്​ സബീഹുല്ല മുജാഹിദും സ്​ഥിരീകരിച്ചു.

അഫ്​ഗാനിലെ മൊത്തം 370 ജില്ലകളില്‍ മേയ്​ മാസത്തിനു ശേഷം മാത്രം 50 എണ്ണം പുതുതായി താലിബാന്‍ പിടിച്ചതായാണ്​ കണക്ക്​. ഇവയോടു ചേര്‍ന്ന പ്രവിശ്യ തലസ്​ഥാനങ്ങളും വൈകാതെ നിയന്ത്രണത്തിലാക്കുമെന്നാണ്​ സൂചന. പരിയാബ്​, ബാല്‍ഖ്​, കുണ്ടുസ്​ പ്രവിശ്യകളിലാണ്​ താലിബാന്‍ പിടിമുറുക്കുന്നത്​. മൊത്തം 34 പ്രവിശ്യകളില്‍ 17 ഇടത്തും പുതുതായി താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു..

രാജ്യത്തുള്ള 3,500 യു.എസ്​ സൈനികരും 7,000 നാറ്റോ സൈനികരും ആഴ്​ചകള്‍ക്കുള്ളില്‍ പൂര്‍ണമായി പിന്‍വാങ്ങുന്നതോടെ താലിബാന്‍ തലസ്​ഥാന നഗരം വരെ വരുതിയിലാക്കുമെന്ന്​ സൂചനയുണ്ട്​. 1996 മുതല്‍ 2001 വരെ രാജ്യം ഭരിച്ച താലിബാന്‍ രണ്ടു പതിറ്റാണ്ട്​ കഴിഞ്ഞ്​ വീണ്ടും പൂര്‍ണ അധികാരം തിരിച്ചുപിടിക്കുമോയെന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. കഴിഞ്ഞ വര്‍ഷം അമേരിക്കയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം വെടിനിര്‍ത്തലിന്​ താലി​ബാന്‍ സമ്മതിച്ചിരുന്നുവെങ്കിലും ചില പ്രവിശ്യകളില്‍ സൈനിക നീക്കം തുടരുന്നുണ്ട്​.

ഇതുള്‍പെടെ വിഷയങ്ങളില്‍ ഒൗദ്യോഗിക സര്‍ക്കാറും താലിബാനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇനിയും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നിലവില്‍ രാജ്യത്തി​െന്‍റ മൂന്നില്‍ രണ്ടും താലിബാന്‍ നിയന്ത്രണത്തിലാണ്​.

അതിനിടെ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡനും അഫ്​ഗാന്‍ പ്രസിഡന്‍റ്​ അശ്​റഫ്​ ഗനിയും ചര്‍ച്ച നടത്തുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!