തൃക്കരിപ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃക്കരിപ്പൂർ: തങ്കയംമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ കരിവെള്ളൂർ കുണിയൻ സ്വദേശി സന്തോഷ് വാഹനത്തിൽനിന്ന് പെട്ടെന്ന് ഇറങ്ങിയതിനാൽ രക്ഷപ്പെട്ടു. കാറിന്റെ ബോണറ്റിൽനിന്നുമാണ് തീ ഉയർന്നത്. ഇതിനിടെ വാഹനം നിരങ്ങി സമീപത്തെ പോസ്റ്റിൽ ഇടിച്ചുനിന്നു. നാട്ടുകാർ ചൊവ്വേരി പള്ളിയിൽനിന്നും തൊട്ടടുത്ത ഹോട്ടലിൽനിന്നും വെള്ളം കൊണ്ടുവന്ന് തീയണച്ചു. നടക്കാവിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

