KSDLIVENEWS

Real news for everyone

തിരൂരങ്ങാടിയിൽ വാഹനാപകടം ; ബന്തഡുക്ക മാണിമൂല സ്വദേശി മരിച്ചു

SHARE THIS ON

മലപ്പുറം : മലപ്പുറം , തിരൂരങ്ങാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ബന്തടുക്ക , മാണിമൂല സ്വദേശി മരിച്ചു . സുഹൃത്തിനു സാരമായി പരിക്കേറ്റു . മാണിമൂലയിലെ ലത്തീഫിന്റെ മകൻ മുഹമ്മദ് ജൗഹർ ( 21 ) ആണ് മരിച്ചത് . സുഹൃത്ത് മാണിമൂലയിലെ ശ്രീധരന്റെ മകൻ ശരത്തി ( 20 ) നാണ് പരിക്കേറ്റത് . ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ രാത്രി 12.30 മണിയോടെ തിരൂരങ്ങാടിയിലാണ് അപകടം . ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിക്കപ്പ് ഇടിച്ചാണ് അപകടം . പിക്കപ്പിൽ ഉണ്ടായിരുന്നവർ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജൗഹർ മരണപ്പെടുകയായിരുന്നു . എറണാകുളത്തെ സ്വകാര്യ കമ്പനിയുടെ ഇന്റർവ്യൂവിൽ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.മിനിഞ്ഞാന്നാണ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി സുഹൃത്തുക്കളായ ഇരുവരും ബൈക്കിൽ യാത്ര തിരിച്ചത് . ജൗഹറിന്റെ മൃതദേഹം തിരൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും . ഉമ്മാഞ്ഞിയാണ് ജൗഹറിന്റെ മാതാവ് . സഹോദരങ്ങൾ റസാഖ് , ഷംല . സജീവ കോൺഗ്രസ് പ്രവർത്തകനാണ് ജൗഹർ . ഇദ്ദേഹത്തിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!