KSDLIVENEWS

Real news for everyone

കോവിഡ് തിരക്കിനിടയിലും കുമ്പള സി.എച്ച് സി ജീവനക്കാർ 2 വിദ്യാർഥിനികൾക്ക് സ്മാർട്ട് ഫോൺ നൽകി.

SHARE THIS ON

കുമ്പള: കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിനിടയിലും ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത ശാന്തിപ്പള്ളം കോളനിയിലെ രണ്ട് വിദ്യാർത്ഥിനികൾക്ക് സ്മാർട്ട്ഫോൺ നൽകി.

കുമ്പള ഹൈസ്കൂളിലെ പത്താoതരം വിദ്യാർഥിനി,മഞ്ചേശ്വരം ഗോവിദപൈ കോളേജിലെ ഡിഗ്രി വിദ്യാർത്ഥി എന്നിവർക്കാണ് ഫോൺ നൽകിയത്.

ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ,ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ഹെൽത്ത് ഇൻസ്പെക്ടർ കെ.നവീൻ,ജൂനിയർഹെൽത്ത് ഇൻസ്പെക്ടർമാരായ സി.സി. ബാലചന്ദ്രൻ,അഖിൽ,ആദർശ്,ക്ലാർക്കുമാരായ രവി,അശോകൽ,ജെ.പി.എച്ച്എൻമാരായ എസ്.ശാരദ,ശ്രീലത, ഫാർമസിസ്റ്റ് ഷാജി,സ്റ്റാഫ് നഴ്സുമാരായ ഷാൻ്റി, ശ്രീന എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: കുമ്പള സി.എച്ച് സി ജീവനക്കാർ നിർദ്ദരരായ രണ്ട് വിദ്യാർഥിനികൾക്ക് ഓൺലൈൻ പഠനത്തിനായി നൽകുന്ന സ്മാർട്ട് ഫോൺ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് എസ്.ശാരദയ്ക്ക് മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ കൈമാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!