KSDLIVENEWS

Real news for everyone

കേരള പോലീസ് കാലത്തിന്റെ മാറ്റം ഉൾകൊള്ളുന്നു – അഷ്‌റഫ്‌ കർള

SHARE THIS ON

കുമ്പള : കേരളത്തിലെ പോലീസ് സേന ജനസേവകരായി മാറിയിട്ടുണ്ടെന്ന് കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാസംസ്കാരികവേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ്‌ കർള അഭിപ്രായപ്പെട്ടു . നിർധനരായ കുട്ടികളുടെ പഠനത്തിന് കുമ്പള പോലീസ് നടപ്പിലാകുന്ന സ്റ്റഡി ചാലഞ്ച് 2021 പരിപാടിയിലേക്ക് പുസ്തകം സമർപ്പിച്ചു സംസാരിക്കയായിരുന്നു അഷ്‌റഫ്‌ കർള.കുമ്പള അഡീഷണൽ സബ് ഇൻസ്‌പെക്ടർ രാജീവ്‌ കുമാർ പുസ്തകം ഏറ്റുവാങ്ങി.

പഴയകാലത്തെ പോലീസ് സംവിധാനമല്ല ഇന്നുള്ളത്.,ഉന്നത വിദ്യാഭ്യാസവും, സമൂഹത്തോട് പ്രതിബദ്ധതയുമുള്ള ധാരാളം ആളുകൾ സേനയിൽ എത്തിയിട്ടുണ്ട്. ഇത് പോലീസ് സേനയുടെ മുഖഛായ മാറ്റി. ആദ്യാത്മികമായ ജനസംരക്ഷകരാകണം പോലീസ് എന്നും -കർള പറഞ്ഞു. പോലിസ് ഉദിയോഗസ്ഥരായ എ എസ് ഐ. മഹേന്ദ്രൻ, ദിനേശ്,സുപ്രിയ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!