കാസറഗോഡ് നഗരമധ്യത്തിൽ പാതാളക്കുഴി ; ഭീതിയോടെ യാത്രക്കാർ

കാസർകോട് : നഗരമധ്യത്തിലെ പാതാളക്കുഴിയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു . എം ജി റോഡിൽ നിന്ന് അമോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് ആഴമേറിയ കുഴിയുള്ളത് . കുഴിയിൽ നിറയെ വെള്ളവുമുണ്ട് . കേബിൾ സ്ഥാപിക്കാനോ മറ്റോ എടുത്തതാണ് കുഴിയെന്ന് കരുതുന്നു . കുഴിയുടെ അരുകിൽ മണ്ണ് നീക്കം ചെയ്യപ്പെടാതെ കിടക്കുന്നുമുണ്ട് . സമീപത്ത് കൂടി കേബിൾ സ്ഥാപിച്ചിട്ടുണ്ട് . മാത്രമല്ല ഓവുചാലുമുണ്ട് . ഓവുചാലിന്റെ കോൺക്രീറ്റ് സ്ലാബിലൂടെ മലിനജലം ഒഴുകുന്നു . തുടർന്നാണ് കുഴിയിൽ വെള്ളം നിറഞ്ഞത് . നഗരത്തിലെ പ്രധാന റോഡുകളിലൊന്നാണ് അമേയ് റോഡ് , പ്രദേശം വലിയജനവാസപ്രദേശവുമാണ് . നിരവധി സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു . യാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്കുള്ള സ്ഥലമാണിത് . അപകടം ക്ഷണിച്ചുവരുത്താനിടയുള്ള ഈ കുഴി മൂടണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു .

