KSDLIVENEWS

Real news for everyone

ഓരോ കാലവർഷവും മൊഗ്രാലിലെ തീരവാസികൾക്ക് ദുരിത ജീവിതം ; വീടുകൾ കടലെടുക്കുമ്പോഴും അധികൃതർക്ക് നിസ്സംഗത

SHARE THIS ON

കുമ്പള:കാലവർഷം തുടങ്ങുമ്പോഴും കടൽ കലിതുള്ളുമ്പോഴും മനസ്സിൽ ആധിയുമായി ജീവിക്കുന്ന കുറേ കുടുംബങ്ങളുണ്ടിവിടെ. അവരുടെ കണ്ണീരിനും വേദനകൾക്കുമൊന്നും അവഗണനതന്നെ. മൊഗ്രാലിൽ ഓരോ വർഷവും കടലെടുക്കുന്ന വീടുകളുടെ എണ്ണം കൂടുമ്പോഴും അധികൃതരുടെ ഭാഗത്ത്‌ നിസ്സംഗതയാണ്. മൊഗ്രാൽ നാങ്കി മുതൽ കുമ്പള കോയിപ്പാടി കടപ്പുറംവരെ 19 വീടുകൾ നിലവിൽ കടലേറ്റഭീഷണിയിലാണ്. വർഷങ്ങൾക്ക് മുമ്പ് പണിത കടൽഭിത്തിയിൽ ഏറെയും തിര വിഴുങ്ങിക്കഴിഞ്ഞു. കോയിപ്പാടിയിൽ രൂക്ഷമായ കടലേറ്റമുണ്ടായപ്പോൾ മണൽചാക്കുകൾ നിറച്ച് നിരനിരയായി വെച്ച് താത്കാലികമായി കടലേറ്റത്തെ തടയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!