KSDLIVENEWS

Real news for everyone

മംഗളൂരുവിൽ സ്വകാര്യ ബസുകൾ ഇന്നുമുതൽ ഓടും

SHARE THIS ON

മംഗളൂരു: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽ വ്യാഴാഴ്ച മുതൽ സ്വകാര്യ ബസുകൾ സർവീസാരംഭിക്കും. നിലവിലുള്ള ടിക്കറ്റ് ചാർജിന്റെ 20 ശതമാനം വർധിപ്പിക്കാനും തീരുമാനമായതായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി.രാജേന്ദ്ര അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സീറ്റുകളുടെ പകുതി ആളുകളെ കയറ്റിയായിരിക്കും ബസുകൾ സർവീസ് നടത്തുക. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!