മുള്ളേരിയ ലയൺസ് ക്ലബ്ബ് ഡോക്ടർമാരെ ആദരിച്ചു.

മുള്ളേരിയ: ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് കോവിഡ് പ്രതിരോധ രംഗത്ത് സ്തുത്യർഹർമായ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാരെ മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. ബോവിക്കാനത്തു ക്ലിനിക്ക് നടത്തുന്ന
ഡോ. കെ മുരളീകൃഷ്ണ ഭട്ട്, കർമ്മംതൊടിയിലെ ആശ്രയ എൻഡോസൾഫാൻ ആയുർവേദ ചാരിറ്റബിൾ ട്രസ്റ്റിലെ ഡോ. ബി.അശ്വിനി, ബേഡടുക്ക താലൂക്ക് ആശുപത്രിയിലെ അസി.സർജൻ
ഡോ. കെ ദീപാലക്ഷ്മി എന്നിവരെയാണ് ആദരിച്ചത്.
ലയൺസ് ഇന്റർനാഷണൽ വർഷാരംഭത്തിന്റെ ഭാഗമായി ഇവർക്ക് ഫല വൃക്ഷതൈകൾ സമ്മാനിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത്, സെക്രട്ടറി കെ. രാജലക്ഷ്മി ടീച്ചർ, ട്രഷറർ ടി.ശ്രീധരൻ നായർ, ഭാരവാഹികളായ
ഷാഫി ചൂരിപ്പള്ളം, മോഹനൻ കരിച്ചേരി, കൃഷ്ണൻ കോളിക്കാൽ എന്നിവർ സംബന്ധിച്ചു.

