KSDLIVENEWS

Real news for everyone

കേരളമുസ്ലിം ജമാഅത്ത് ജില്ലാ സാന്ത്വന കേന്ദ്രങ്ങളിലേക്ക് സഅദിയ്യ ദുബൈ കമ്മിറ്റി മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി

SHARE THIS ON

കാസറഗോഡ്: സാന്ത്വന സേവന മേഘലകളില്‍ നിസ്സ്വാര്‍ത്ഥ സേവനങ്ങളര്‍പ്പിക്കുന്ന ദുബൈ സഅദിയ്യ കമ്മിറ്റി കേരള മുസ്ലിംജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി മൂന്ന് ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ പതിനഞ്ച് തെര്‍മല്‍ സ്‌കാനര്‍ ഇരുപത്തിയഞ്ച് പള്‍സോക്‌സ് മീറ്റര്‍ എന്നിവയാണ് പ്രാതമികമായി ഏല്‍പ്പിച്ചത്. സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങളില്‍ നിന്ന് കേരള മുസ്ലിം ജമാഅത്ത സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഏറ്റുവാങ്ങി. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവള്ളൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സി.എല്‍ ഹമീദ് ചെമ്മനാട്, അഹ്‌മ്മദ് മൗലവി കുണിയ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!