പേര് വിവരം വെളിപ്പെടുത്തിയില്ല; കേരളത്തിന്റെ കോവിഡ് മരണക്കണക്കില്‍ അവ്യക്തത; കേന്ദ്രത്തിന്റെ കത്ത്

ന്യൂഡൽഹി : ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ കേരളത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഡിസംബർ 22 മുതൽ മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്താത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലുള്ള മാനദണ്ഡം ചർച്ച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കാണ് ഈ ആവശ്യം ഉന്നയിച്ച് കേരളം കത്ത് നൽകിയത്. ഡിസംബർ, ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ചില കോവിഡ് മരണങ്ങൾ ഔദ്യോഗിക രേഖകകളിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ സംശയിക്കുന്നത്.

