KSDLIVENEWS

Real news for everyone

ഇന്ത്യയിലേക്ക് വരാന്‍ മൃ​ഗങ്ങള്‍ക്കും കോവിഡ് നെ​ഗറ്റീവ് നി‌ര്‍ബന്ധം; പരിശോധനയുടെ ഫലം കാണിക്കണം

SHARE THIS ON

ചെന്നൈ: വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് മൃഗങ്ങളെ എത്തിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൂച്ച, സിംഹം, പുള്ളിപ്പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജൂണ്‍ 30നാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. യാത്രയ്ക്ക് മുന്‍പ് മൂന്ന് ദിവസത്തിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. രാജ്യത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്നിടത്തോളം കാലം നിയമം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞമാസം ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ച്‌ രണ്ട് സിംഹങ്ങള്‍ ചത്തിരുന്നു. ഒമ്ബത് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പുതിയ ഉത്തരവ് ഏറെ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!