KSDLIVENEWS

Real news for everyone

നാല് ദിവസമായ് അഴിമുഖം അടഞ്ഞ്, അധികാരികൾ തിരിഞ്ഞ് നോക്കിയില്ല, വെള്ള കെട്ട് അനുഭവപെട്ട മൊഗ്രാൽ പുത്തൂർ ഒന്നാം വാർഡിലെ മൊഗർ പ്രദേശത്തെ വീടുകൾ എസ്ഡിപിഐ, ഭാരവാഹികൾ സന്ദർഷിച്ചു.

SHARE THIS ON

മൊഗ്രാൽ പുത്തൂർ : എല്ലാവർഷവും ഈ ദുരിതം പേറാതെ ഇവർ കടന്ന് പോയിട്ടില്ല.
കിടന്നുറങ്ങി രാവിലെ എണീറ്റ് വീടിന് പുറത്തിറങ്ങാൻ നോക്കുമ്പോൾ മുറ്റം നിറയെ വെള്ളം.
നാല് ദിവസമായ് അഴിമുഖം അടഞ്ഞ് കിടന്നത് അതികാരികളെ അറിയിച്ചിട്ടും അവർ തിരിഞ്ഞ് നോക്കിയില്ലെന്ന പരാതി എസ്ഡിപിഐ നേതൃത്വങ്ങളോട് പ്രദേശവാസികൾ പങ്ക് വെച്ചു.
വെള്ളം കെട്ടിനിന്ന എല്ലാ വീടുകളും സന്ദർഷിച്ച എസ്ഡിപിഐ നേതൃത്വം വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചത് വിലയിരുത്തുകയും എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം നൽകുകയും ചെയ്തു.
എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് അഹ്മദ് ചൗക്കി, കല്ലങ്കൈ ബ്രാഞ്ച് പ്രസിഡന്റ് അൻവർ കല്ലങ്കൈ, ആസിഫ് ഇഖ്ബാൽ ചേരങ്കൈ,സാജിർ അബ്ബാസ്, റഹീം മൊഗർ തുടങ്ങിയ എസ്ഡിപിഐ ഭാരവാഹികളാണ് പ്രദേശം സന്ദർഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!