ഉക്കിനടുക്ക സാന്ത്വന കേന്ദ്രം
സയ്യിദ് ഹാമിദ് അന്‍വര്‍ ഡയറക്ടർ
ഫൈസല്‍ നെല്ലിക്കട്ട അസിസ്റ്റന്റ് ഡയറക്ടര്‍

ബദിയടുക്ക: കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന സാന്ത്വന ഭവനം ഡയറക്ടറായി സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ തങ്ങളെയും അസിസ്റ്റന്റ് ഡയറക്ടറായി ഫൈസല്‍ നെല്ലിക്കട്ടയെയും തെരഞ്ഞെടുത്തു. സാന്ത്വന സമിതി യോഗം ചെയര്മാന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളായ സുലൈമാന്‍ കരിവെള്ളൂര്‍, കന്തല്‍ സൂപ്പി മദനി, കുമ്പള സോണ്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, സാന്ത്വന സമിതി ഫൈനാന്‍സ് സെക്രട്ടറി റഫീഖ് സഅദി ദേലംപാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സാന്ത്വന സമിതി വൈസ് ചെയര്‍മാനായി സിദ്ദീഖ് ഹനീഫിയെയും ജോയിന്‍ കണ്‍വീനറായി ലതീഫ് പള്ളത്തടുക്കയെയും തെരെഞ്ഞെടുത്തു. അബ്ദുസ്സലാം സഖാഫി പാടലടുക്ക പി ആര് സെക്രട്ടറി.വിവിധ സോണ്‍ സാന്ത്വന സമിതി അംഗങ്ങളെ ഉള്‍പ്പെടുത്തി ഡയറക്ടറേറ്റ് വിപുലപ്പെടുത്തും

