ചെർക്കള –കല്ലടുക്ക അന്തർ സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

ബദിയടുക്ക ∙ ചെർക്കള – കല്ലടുക്ക അന്തർ സംസ്ഥാന പാതയിൽ മരം വീണ് ഒന്നര മണിക്കൂർ റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങി.ഇന്നലെ വൈകുന്നേരം മൂന്നരയോടെ കരിമ്പിലയിലാണ് റോഡരികിലെ നൂറോളം വർഷം പഴക്കമുള്ള കൂറ്റൻ മാവ് മറിഞ്ഞത്.കടപുഴകി ചാഞ്ഞുനിന്ന മാവ് റോഡിന് കുറുകെയാണ് മറിഞ്ഞത്. ഇതിനടിയിലുണ്ടായിരുന്ന എച്ച്ടി, എൽടി ലൈനിൽ പതിച്ചതിനാൽ വൈദ്യുതി മുടങ്ങി. കാസർകോട് ചെർക്കള, ബദിയടുക്ക, കുമ്പള, പെർള, കർണാടകയിലെ പുത്തൂർ, വിട്, ബെംഗളുരു പോകുന്ന തിരക്കുള്ള റോഡിലാണ് മരം മറിഞ്ഞത്.നീക്കം ചെയ്യുന്നതിനു മണിക്കൂറെടുത്തതിനാൽ ഇതുവഴിയുള്ള ഒട്ടേറെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി.

