KSDLIVENEWS

Real news for everyone

ജൂണ്‍ മാസത്തെ സൗജന്യ കിറ്റ് വിതരണം നാളെ തീരും

SHARE THIS ON

കൊച്ചി: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള ജൂണ്‍ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നാളെ അവസാനിക്കും. ഓണക്കിറ്റ് വിതരണം 31ന് ആരംഭിക്കാന്‍ തീരുമാനിച്ചതിനാലാണു ജൂണ്‍ കിറ്റ് വിതരണം നാളെ അവസാനിപ്പിക്കുന്നത്. ജൂണ്‍ 10ന് വിതരണം ആരംഭിച്ച ശേഷം ആകെയുള്ള 90.67 ലക്ഷം കാര്‍ഡ് ഉടമകളില്‍ 78.27 ലക്ഷം പേര്‍ക്കാണ് ഇതുവരെ കിറ്റ് നല്‍കിയത്.

ഓണക്കിറ്റ് ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 2വരെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും (എഎവൈ), ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വ‌രെ പിങ്ക് കാര്‍ഡുകാര്‍ക്കും (പിഎച്ച്‌എച്ച്‌), ഒന്‍പത് മുതല്‍ 12 വരെ നീല കാര്‍ഡുകാര്‍ക്കും (എന്‍പിഎസ്) 13 – 16 വരെ വെള്ള കാര്‍ഡുകാര്‍ക്കുമാണ് വിതരണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!