KSDLIVENEWS

Real news for everyone

ഹൊസങ്കടിയിലെ ജൂവലറി കവര്‍ച്ച: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍, വാഹനത്തില്‍ 7 കിലോ വെള്ളി

SHARE THIS ON

കാസർകോട്: ഹൊസങ്കടി ജൂവലറി കവർച്ചാക്കേസിലെ പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഇന്നോവ കാർ പിടികൂടിയത്. വാഹനത്തിൽനിന്ന് ഏഴ് കിലോഗ്രാം വെള്ളിയും രണ്ടുലക്ഷം രൂപയും കണ്ടെടുത്തായും വിവരമുണ്ട്. കവർച്ച നടത്തിയ പ്രതികളെക്കുറിച്ച് കഴിഞ്ഞദിവസം തന്നെ പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കവർച്ചാസംഘത്തിലെ പ്രധാനികളെല്ലാം കർണാടക സ്വദേശികളാണെന്നാണ് പോലീസ് നൽകുന്നവിവരം. ഇതിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ പ്രൊഫഷണൽ കവർച്ചാസംഘത്തിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് പറയുന്നു. കഴിഞ്ഞദിവസം പുലർച്ചെയാണ് ഹൊസങ്കടിയിലെ രാജധാനി ജൂവലറിയിൽ സുരക്ഷാജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയത്. ഏകദേശം 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. സംഭവത്തിൽ സുരക്ഷാജീവനക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!