KSDLIVENEWS

Real news for everyone

തൃക്കരിപ്പൂർ വെള്ളാപ്പ് റെയിൽവേഗേറ്റിന് സമീപത്തെ പഴയ ‘പൊന്നാനി അങ്ങാടി’ കെട്ടിടം തകർന്നു

SHARE THIS ON

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ടൗണിലെ ആദ്യകാല കെട്ടിടമായ വെള്ളാപ്പ് റെയിൽവേ ഗേറ്റിന് സമീപത്തെ പൊന്നാനി അങ്ങാടി കനത്ത മഴയിലും കാറ്റിലും ഭാഗികമായി തകർന്നു. കച്ചവടസ്ഥാപനങ്ങളൊന്നുമില്ലാത്ത കെട്ടിടം വർഷങ്ങളായി അപകടാവസ്ഥയിലായിരുന്നു. ഇത് പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടുവരികയായിരുന്നു. കെട്ടിടം പൊളിച്ചാൽ പകരം കെട്ടിടം കെട്ടിടനിർമാണച്ചട്ടം പാലിച്ച് നിർമിക്കാൻ കഴിയാത്തതിനാൽ ഉടമകൾ നിലനിർത്തുകയായിരുന്നു. രണ്ടുവർഷംമുൻപും കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണിരുന്നു. മദ്യവില്പനക്കാരും കഞ്ചാവ് ഉപയോഗിക്കുന്നവരും ഈ കെട്ടിടം താവളമാക്കുന്നുവെന്ന് പരാതിയുണ്ട്. തെരുവിൽ കഴിയുന്നവരും ഇവിടെ കിടക്കാറുണ്ട്. ഇത് കൂടുതൽ അപകടത്തിനിടയാക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!