KSDLIVENEWS

Real news for everyone

ഫ്രഞ്ച് മാഗസിൻ ഷാർലി ഹെബ്ദോക്കെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം ;
അംബാസഡറെ പുറത്താക്കാനും ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനും ആഹ്വാനം

SHARE THIS ON

“കുര നിര്‍ത്തിക്കോ, ഫ്രഞ്ച് പട്ടികളേ…” – എന്നായിരുന്നു പാകിസ്താനിലെ ഫ്രഞ്ച് നര്‍മ്മ മാസികയായ ഷാര്‍ലി ഹെബ്ദോക്കെതിരെ ലാഹോറിലും ഇസ്ലാമാബാദിലെ ആയിരങ്ങളെ അണിനിരത്തിക്കൊണ്ട് നടന്ന പ്രതിഷേധത്തില്‍ ചില പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്ന, ജനക്കൂട്ടം ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്ന ഒരു മുദ്രാവാക്യം. 2015 -ല്‍ ആ ഫ്രഞ്ച് മാസിക പ്രസിദ്ധപ്പെടുത്തിയ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ പ്രവാചകനെപ്പറ്റിയുള്ള കാര്‍ട്ടൂണ്‍, അടുത്തിടെ അവര്‍ പുനഃപ്രസിദ്ധീകരിച്ചതാണ് ഈ പ്രതിഷേധങ്ങള്‍ക്ക് കാരണം. ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ള മതവിശ്വാസികളുടെ പ്രതിഷേധങ്ങള്‍ക്കും, പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഓഫീസിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ പന്ത്രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ഒക്കെ അന്ന് നിമിത്തമായിരുന്നു ആ കാര്‍ട്ടൂണ്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!