KSDLIVENEWS

Real news for everyone

നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിൻ്റെ ക്രൂര മർദ്ദനം; നടു റോഡിൽ അടിച്ചു വീഴ്ത്തി

SHARE THIS ON

മലപ്പുറം: നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിൻ്റെ ക്രൂര മർദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് ഹോം ഗാർഡ് സെയ്തലവി യുവാവിനെ നടുറോഡിൽ വച്ച് അടിച്ചത്. യുവാവിനെ അടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.  യുവാവിനെ സെയ്തലവി വീണ്ടും വീണ്ടും അടിക്കുന്നതും, നില തെറ്റി യുവാവ് റോഡിൽ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. കാര്യമായ പ്രകോപനം യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായതായി നിലവിൽ കിട്ടിയ വീഡിയോയിൽ കാണുന്നില്ല.  ഹോംഗാർഡ് സെയ്തലവിയെ സർവീസിൽ നിന്നും മാറ്റി നിർത്തിയതായി നിലമ്പൂർ എസ്എച്ച്ഒ അറിയിച്ചു. യുവാവിനെ ഇത് വരെ കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!