ഭാഷാ സമര സ്മരണയിൽ മൊഗ്രാൽ പുത്തൂരിൽ
യൂത്ത് ലീഗ് ദിനമാചരിച്ചു.

മൊഗ്രാൽ പുത്തൂർ : 1980 ജൂലൈ 30 ന് നടന്ന ഭാഷാ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മയിൽ യൂത്ത് ലീഗ് ദിനമാചരിച്ചു.
സ്ക്കൂളുകളിൽ നിന്നും അറബി ഭാഷാ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ നടന്ന സമരത്തിൽ മജീദ് ,റഹ്മാൻ , കുഞ്ഞിപ്പ എന്നീ മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർ പോലിസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.
മൊഗ്രാൽ പുത്തൂർ കുന്നിലിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം എ നജീബ് പതാക ഉയർത്തി.
അൻ സാഫ് കുന്നിൽ , ഫൈസൽ കുന്നിൽ ,ഇസ്മായിൽ സുഹൈദ് ,അഫ്രാസ് അബ്ബാസ് ,റഫീഖ് കുന്നിൽ ,കെ ബി ബാപ്പുട്ടി, സാദിഖ് സാക്കു വലിയ വളപ്പിൽ , കെ ബി ഷിബു തുടങ്ങിയവർ സംബന്ധിച്ചു.

