എസ്എസ്എൽസി, പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ
എംഎസ്എഫ് ചൗക്കി ശാഖ അനുമോദിച്ചു

ചൗക്കി : നിങ്ങൾ ആരാന്റെ വിറകു വെട്ടികളവരുത്, പഠിക്കുക അറിവ് നേടുക എന്ന സി എച്ചിന്റെ ദീർഘവീക്ഷണത്തോടു കുടിയുള്ള ആ വാക്കുകൾ അന്വർഥമാക്കി എം എസ് എഫ് ചൗക്കി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ ചൗക്കി മേഖലയിൽ പെട്ട വിദ്യാർത്ഥികളെ പോത്സാഹിപ്പിക്കാൻ വേണ്ടി ജി.സി. സി.കെഎംസിസി ചൗക്കി മേഖല കമ്മിറ്റി പ്രസിഡന്റ് സത്താർ ചൗക്കിയുടെ ആദ്യക്ഷതയിൽ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്റസ വളപ്പിൽ, ട്രഷർ നസീർ ഐവ, ചെയർമാൻ ഹനീഫ് ബദരിയ,
കുഞ്ഞാമു കിഴൂർ, സലിം കടപ്പുറം, അബ്ദുൽ റഹ്മാൻ തോട്ടിൽ,
സിദീഖ്.ചൗക്കി, അബ്ദുല്ല കോട്ടക്കുന്ന് ,ഗഫൂർ കോട്ടക്കുന്ന്,
സുഹൈബ് ധാരാവി,ജംസീ മൂപ്പ,
ബീരാൻ ഐവ,ഹനീഫ് സൗദി,
മജീദ് അർജാൽ, സാബിത് , തഹ്സി,ബശീർ പള്ളത്തിൽ യോഗത്തിൽ എടുത്ത തീരുമാന പ്രകാരം ജിസിസി കമ്മിറ്റി സ്പോൺസർ ചെയ്ത മെമന്റോ
ചൗക്കി ശാഖാ എം എസ് എഫ് കമ്മിറ്റി 37 ഓളം വരുന്ന വിദ്യർത്ഥികൾക്ക് കോവിഡ് പ്രോട്ടോകോൾ പ്രകാരം അവരുടെ വീടുകളിൽ ചെന്ന് കൊണ്ട് അനുമോദിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത് കമ്മിറ്റി എം എസ് എഫ് നീരിക്ഷകൻ കരീം ചൗക്കി എം.എസ്. എഫ് പഞ്ചായത്ത് സെക്രട്ടറി ശരീഫ്. ചൗക്കി ശാഖ പ്രസിഡന്റ് യാസർ. ജന:സെക്രട്ടറി അൻച്ചു. ഖജാൻജി നിസാം. അമീൻ.
ഷഫീക്. റാഷിദ് ചാച്ചു. മിയാദ്. തുടങ്ങിയവർ നേത്രത്വം നൽകി.

