കാഞ്ഞങ്ങാട് നഗരസഭ ഓഫീസും താല്‍ക്കാലികമായി അടച്ചു ;
ഇവിടെയുള്ള റവന്യൂ വിഭാഗം ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് കൊണ്ടാണ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ റവന്യു വിഭാഗം ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭയുടെ പ്രവര്‍ത്തനം സെപ്തംബര്‍ 9 വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി നഗരസഭ ചെയര്‍മാനും സെക്രട്ടറിയും അറിയിച്ചു. കോവിഡ് സ്ഥിരികരിച്ച ജീവനക്കാരനുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ പതിനാലോളം ജീവനക്കാര്‍ സ്വയം നീരീക്ഷണത്തില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയതായി കൗണ്‍സില്‍ തല കക്ഷി നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷം ചെയര്‍മാന്‍ അറിയിച്ചു. എന്നാല്‍ വോട്ടര്‍പ്പട്ടിക ഹിയറിംഗുമായി ബന്ധപ്പെട്ട് തെരെഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയവര്‍ തെരെഞ്ഞടുപ്പ് കമ്മീഷന്റെ വെബ്‌സെറ്റില്‍ നിന്ന് പേര് ചേര്‍ക്കാന്‍ നല്‍കിയ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് സ്ഥിരതാമസമുണ്ടെന്ന് തെളിക്കുന്ന രേഖകള്‍ സഹിതം സെപ്തംബര്‍ പത്താം തിയ്യതിക്ക് മുമ്പായി നഗരസഭ ഓഫീസില്‍ ഏല്‍പ്പിക്കണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

