KSDLIVENEWS

Real news for everyone

ആരിക്കാടി ദേശീയപതയിൽ കാറുകൾ കൂട്ടിയിടിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. ഒൻപതു പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം.

SHARE THIS ON

കുമ്പള:  കുമ്പള ആരിക്കാടി ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു പച്ചമ്പള കല്‍പാറയിലെ മൂസയുടെയും ഹഫ്സയുടെയും രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് അപകടം. ദേശീയപാതയിൽ ഉപ്പളഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിരെ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിലേക്ക് മറിഞ്ഞുവീണു. അപകടത്തിൽ ഒന്പതുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ആറുപേരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!