KSDLIVENEWS

Real news for everyone

ശക്തമായ തിരമാലയിൽ പൊന്നാനിയില്‍നിന്ന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു; മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല, ശ്രമം തുടരുന്നു

SHARE THIS ON

മലപ്പുറം: പൊന്നാനിയില്‍ നിന്ന് പോയ മീന്‍പിടുത്ത ബോട്ട് അപകടത്തില്‍പ്പെട്ടു. 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ സന്ദേശമയക്കുകയായിരുന്നു. എറണാകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ട് ഉള്ളത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിക്കുന്നത്.

എട്ട് മണിക്കൂറായി ഇവര്‍ക്കുള്ള തെരച്ചില്‍ നടക്കുകയാണെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബോട്ട് കണ്ടെത്താനായിട്ടില്ല.പുലര്‍ച്ചെ നാല് മണി വരെ ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നുവെങ്കിലും ഇതിന് ശേഷം ഇവരുമായി ആശയവിനിമയം ചെയ്യാന്‍ പറ്റിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!