കോയമ്പത്തൂരിൽ കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു

കോയമ്ബത്തൂര്‍: കോയമ്ബത്തൂരില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. ആറു പേരെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. രണ്ടു പേര് കൂടി സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുവെന്ന സൂചനയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് കെട്ടിടം തകര്‍ന്നുവീണത്.
ചെട്ടി സ്ട്രീറ്റിലാണ് ഇരുനില കെട്ടിടം തകര്‍ന്നുവീണത്. ഞായറാഴ്ച രാത്രിയിലും തുടര്‍ന്ന കനത്ത മഴയിലും കാറ്റിലുമാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടത്തില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചുള്ള കരച്ചില് കേട്ടതിനാല്‍ ശ്രദ്ധാപൂര്‍വ്വമാണ് തിരച്ചില്‍ തുടരുന്നതെന്നും പോലീസ് അറിയിച്ചു. ജില്ലാ കലക്ടര്‍ കെ.രാജാമണിയുടെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം

