KSDLIVENEWS

Real news for everyone

സി.ഐ.എ തലവനും താലിബാനും തിങ്കളാഴ്ച രഹസ്യകൂടിക്കാഴ്​ച നടത്തിയെന്ന്​ അമേരിക്കന്‍ മാധ്യമങ്ങള്‍

SHARE THIS ON

വാഷിങ്ടണ്‍: താലിബാന്‍ നേതാക്കളും സി.ഐ.എ തലവന്‍ വില്യം ബേണ്‍സും തിങ്കളാഴ്ച രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്.

അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ നിര്‍ദേശ പ്രകാരമാണ്​ കാബൂളിലെ രഹസ്യ കൂടിക്കാഴ്ചയെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു​.

കാബൂളിലെത്തി താലിബാന്‍ നേതാവ്​ അബ്​ദുല്‍ ഗനി ബറദാറുമായി വില്യം ബേണ്‍സ്​ കൂടിക്കാഴ്ച നടത്തിയെന്ന്​ വാഷിങ്​ടണ്‍ പോസ്റ്റ്​ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച്‌​ പ്രതികരിക്കാന്‍ സി.ഐ.എയും വൈറ്റ്​ ഹൗസും തയാറായില്ലെന്ന്​ ആഗോള വാര്‍ത്ത ഏജന്‍സിയായ റോയി​േട്ടഴ്​സ്​ റിപ്പോര്‍ട്ട്​ ചെയ്​തു.

എന്‍.ബി.സി ന്യൂസ്​, ഫോക്​സ്​ ന്യൂസ്​ എന്നീ പ്രഖുമ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. അമേരിക്കന്‍ സൈന്യത്തെ അഫ്​ഗാനില്‍ നിന്നും പിന്‍വലിക്കുന്നതുമായി ബന്ധപ്പെടാവാം ചര്‍ച്ചയെന്നും വാര്‍ത്തയില്‍ പറയുന്നു.

അഫ്​ഗാനിസ്​താനില്‍ നിന്ന്​ സൈനിക പിന്‍മാറ്റം നേരത്തെ ഉറപ്പുനല്‍കിയതു പ്രകാരം ആഗസ്​റ്റ്​ 31നകം പൂര്‍ത്തിയാക്കണമെന്ന്​ യു.എസിന്​ അന്ത്യശാസനവുമായി താലിബാന്‍ രംഗത്തെത്തിയിരുന്നു. ഇല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാന്‍ വക്​താവ്​ മുന്നറിയിപ്പു നല്‍കിയിരുന്നു. ‘അധിനിവേശം നീട്ടിക്കൊണ്ടുപോകുന്നതിന്​ തുല്യമാണിത്​. അത്​ ചുവന്ന രേഖയാണ്​’- ദോഹയിലുള്ള താലിബാന്‍ പ്രതിനിധി സംഘം പ്രതിനിധി സുഹൈല്‍ ഷാഹീന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!