സി.ഐ.എ തലവനും താലിബാനും തിങ്കളാഴ്ച രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍

വാഷിങ്ടണ്‍: താലിബാന് നേതാക്കളും സി.ഐ.എ തലവന്‍ വില്യം ബേണ്‍സും തിങ്കളാഴ്ച രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരമാണ് കാബൂളിലെ രഹസ്യ കൂടിക്കാഴ്ചയെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാബൂളിലെത്തി താലിബാന് നേതാവ് അബ്ദുല്‍ ഗനി ബറദാറുമായി വില്യം ബേണ്‍സ് കൂടിക്കാഴ്ച നടത്തിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ സി.ഐ.എയും വൈറ്റ് ഹൗസും തയാറായില്ലെന്ന് ആഗോള വാര്‍ത്ത ഏജന്‍സിയായ റോയിേട്ടഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
എന്‍.ബി.സി ന്യൂസ്, ഫോക്സ് ന്യൂസ് എന്നീ പ്രഖുമ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനില്‍ നിന്നും പിന്‍വലിക്കുന്നതുമായി ബന്ധപ്പെടാവാം ചര്‍ച്ചയെന്നും വാര്‍ത്തയില്‍ പറയുന്നു.
അഫ്ഗാനിസ്താനില്‍ നിന്ന് സൈനിക പിന്മാറ്റം നേരത്തെ ഉറപ്പുനല്‍കിയതു പ്രകാരം ആഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് യു.എസിന് അന്ത്യശാസനവുമായി താലിബാന് രംഗത്തെത്തിയിരുന്നു. ഇല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാന് വക്താവ് മുന്നറിയിപ്പു നല്‍കിയിരുന്നു. ‘അധിനിവേശം നീട്ടിക്കൊണ്ടുപോകുന്നതിന് തുല്യമാണിത്. അത് ചുവന്ന രേഖയാണ്’- ദോഹയിലുള്ള താലിബാന് പ്രതിനിധി സംഘം പ്രതിനിധി സുഹൈല്‍ ഷാഹീന്‍ പറഞ്ഞു.

