KSDLIVENEWS

Real news for everyone

നടൻ ആര്യയെന്ന വ്യാജേന വിവാഹവാഗ്ദാനം നൽകി യുവതിയില്‍നിന്ന്‌ 70 ലക്ഷം തട്ടി; 2 പേർ പിടിയിൽ

SHARE THIS ON



ചെന്നൈ∙ നടൻ ആര്യയെന്ന വ്യാജേന യുവതിയെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. ജർമനിയിൽ താമസിക്കുന്ന ശ്രീലങ്കൻ തമിഴ് യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ മുഹമ്മദ് അർമാൻ,ഹുസൈൻ ബായി എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിൽ ആര്യയായി ചമഞ്ഞ് യുവതിയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്ത ശേഷം 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

നടൻ ആര്യ വിവാഹ വാഗ്ദാനം നൽകി തന്നെ പറ്റിച്ചു എന്ന് ആരോപിച്ച് യുവതി സെൻട്രൽ ക്രൈംബ്രാഞ്ചിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടനെ വിളിച്ചുവരുത്തിയ പൊലീസ് വിശദാംശങ്ങൾ തേടിയിരുന്നു. എന്നാൽ കേസിൽ നിരപരാധിയാണെന്നും തനിക്ക് ഇതേകുറിച്ച് ഒന്നും അറിയില്ലെന്നും ആയിരുന്നു ആര്യയുടെ മൊഴി. ഇതോടെയാണ് യുവതിയെ ബന്ധപ്പെട്ട ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!