KSDLIVENEWS

Real news for everyone

മലേഷ്യയും , തായ്ലാൻഡും കോവിഡ് ഭീതിയിൽ സ്വീകരിച്ചില്ല ; ആറുമാസം കടലിൽ കുടുങ്ങിയ മുന്നൂറോളം റോഹിംഗ്യകൾ ഒടുവിൽ കരപറ്റി

SHARE THIS ON

ക്വാലാലംപൂര്‍: കൊവിഡ് ഭീതിമൂലം മലേഷ്യയും തായ്‌ലാന്‍ഡും സ്വീകരിക്കാതെ തിരിച്ചയച്ച മുന്നൂറോളം റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ ആറുമാസത്തിന് ശേഷം കരയ്ക്കെത്തി. ഇന്നലെയോടെയാണ് സംഘം ഇന്‍ഡൊനേഷ്യയിലെത്തിയത്. അഭയം തേടി കഴിഞ്ഞ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലായിട്ടാണ് ഇവര്‍ തെക്കന്‍ ബംഗ്ലാദേശില്‍ നിന്ന് മലേഷ്യയും തായ്‌ലാന്‍ഡും ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്.

297 മുതിര്‍ന്നവരും പതിനാലോളം കുട്ടികളുമാണ് ദുരിതത്തില്‍ നിന്ന് കരകയറനായി ബോട്ടില്‍ യാത്രയായത്. എന്നാല്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലേഷ്യയും തായ്‌ലാന്‍ഡും ഇവരെ തിരിച്ചയച്ചു. ആറുമാസത്തോളം കടലില്‍ കുടുങ്ങിയ ഇവരെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!