KSDLIVENEWS

Real news for everyone

”രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകർ പൊതുജനത്തിന് കരുത്തായ് മാറണം”
ലഹരിമാഫിയകൾ പൊതുജന ശല്യം തുടർന്നാൽ തെരുവിൽ നേരിടും, എസ്ഡിപിഐ,

SHARE THIS ON

മൊഗ്രാൽ പുത്തൂർ:

പ്രവാസി യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ട് പോയി നഗ്നനാക്കിയ ശേഷം വീഡിയോ എടുത്ത് പണം ആവശ്യപെട്ട സംഭവം അപലപനീയം ആണെന്നും പൊതു സമൂഹത്തിന്റെ സ്വര്യമായ ജീവിതത്തിന് ഇത്തരം ലഹരിമാഫിയകൾ ഭീഷണി ആണെന്നും എസ്ഡിപിഐ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി.

തോക്കുൾപ്പടെ ഉള്ള മാരക ആയുദ്ധങ്ങളുമായ് പൊതുജനത്തിന്റെ സമ്പത്തിൽ ലക്ഷ്യമിടുന്നത് തടയാൻ നിയമപാലകർ തയ്യാറാകണമെന്നും ഇത്തരം ക്രിമിനലുകളെ നിയമ സംവിധാനം ഉപയോഗിച്ച് നിലക്ക് നിറുത്തുന്നില്ലെങ്കിൽ ജനങ്ങൾക്ക് വേണ്ടി ഇത്തരം ലഹരിമാഫിയകളെ തെരുവിൽ നേരിടുമെന്നും എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്ഥാവിച്ചു.

മുൻ വൈരാഗ്യത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസം മുമ്പാണ് കുമ്പള ആരിക്കാടിയിലെ എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ധീനെ ലഹരിമാഫിയാ സംഘം അക്രമിച്ച് കുത്തി പരിക്കേൽപ്പിച്ചത് അതിലെ പ്രതികളെ ഇത് വരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് സാദിച്ചിട്ടില്ല.
അതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേ മൊഗ്രാൽ പുത്തൂരിൽ നടന്ന സംഭവം ലഹരിമാഫിയകൾ നാട്ടിൽ അരാജകത്വം സൃട്ടിച്ച് തടിച്ച് കൊഴുക്കുന്നതിന്റെ ലക്ഷണമാണെന്നും ഇത് തുടക്കത്തിൽ തന്നെ ഇല്ലായിമ ചെയ്യണമെന്നും പൊതുജനത്തിന് പൂർണ്ണ സുരക്ഷ ഒരുക്കാൻ രാഷ്ട്രീ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകർ മുന്നിട്ടിറങ്ങി പൊതുജനത്തിന്റെ കരുത്തായ് മാറണമെന്നും എസ്ഡിപിഐ ആവശ്യപെട്ടു.

പ്രസിഡന്റ് ജാബിർ കുന്നിൽ, സെക്രട്ടറി അഷ്ക്കർ ചൗക്കി, സാലിഹ് പുത്തൂർ, ശിഹാബ് അറഫാത്ത്, അബ്ദുല്ല കല്ലങ്കൈ, ആഷിഖ് ബള്ളൂർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!