KSDLIVENEWS

Real news for everyone

പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കും- സിദ്ദു

SHARE THIS ON

ചണ്ഡീഗഢ്: പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നിൽക്കുമെന്ന് പഞ്ചാബ് പി.സി.സി. അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഗാന്ധിജിയുടെയും ശാസ്ത്രിജിയുടെയും തത്വങ്ങളെ ഉയർത്തിപ്പിടിക്കും. പദവി ഉണ്ടെങ്കിലും പദവി ഇല്ലെങ്കിലും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം നിൽക്കും. എല്ലാ പ്രതികൂലശക്തികളും എന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചോട്ടെ, ക്രിയാത്മക ഊർജം കൊണ്ട് പഞ്ചാബിനെ വിജയിപ്പിക്കാൻ ശ്രമിക്കും. പഞ്ചാബിയത്(ലോക സാഹോദര്യം) വിജയിക്കും. ഓരോ പഞ്ചാബിയും വിജയിക്കും- സിദ്ദു ട്വീറ്റ് ചെയ്തു.




പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള കൊമ്പുകോർക്കലിൽ സിദ്ദുവിന് ഒപ്പമായിരുന്നു രാഹുലും പ്രിയങ്കയും. കലഹം മൂത്തതോടെ പാർട്ടി ഉന്നത നേതൃത്വം അമരീന്ദറിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. രാജിവെച്ചതിന് പിന്നാലെ അമരീന്ദർ കോൺഗ്രസ് വിടുകയും ചെയ്തു. അതിനിടെ പി.സി.സി. അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന് സിദ്ദു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചർച്ചകൾക്കൊടുവിൽ രാജിതീരുമാനത്തിൽനിന്ന് സിദ്ദു പിന്മാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!