KSDLIVENEWS

Real news for everyone

യുഎഇയില്‍ ഇന്ന് 256 പേർക്ക് കോവിഡ്; 331പേർ രോഗ മുക്തി നേടി; മരണങ്ങളില്ല

SHARE THIS ON

അബുദാബി: യുഎഇയില്‍ (United Arab Emirates)പുതിയതായി 256 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid – 19) ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 331 പേരാണ് ഇന്ന് രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,36,524 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,29,242 പേര്‍ രോഗമുക്തരായി. 2,100 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,182 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.42 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!