മലബാർ ലഹളയിൽ അള്ളിപ്പിടിച്ച് മത നവീകരണത്തിന് വിത്ത് പാകിയവരെ തിരിച്ചറിയണം:

കെ.കെ. ഹുസൈൻ ബാഖവി
കാസർഗോഡ് :
മലബാർ ലഹളയുടെ
സമര മുന്നേറ്റത്തി നിടയിൽ മത നവീകരണത്തിനും പരിഷ്കൃത ചിന്തകൾക്കും
വഴി തുറന്ന് നൂറ്റാണ്ടിന്റെ നവോത്ഥാന കഥകൾ പറയുന്ന നവീന വാദികളെ സമൂഹം തിരിച്ചറിയണമെന്ന് സഅദിയ്യ ശരീഅത്ത് കോളേജ് സീനിയർ മുദരിസ്
കെ കെ ഹുസൈൻ ബാഖവി വയനാട് പ്രസ്താവിച്ചു.
പരമ്പരാഗതമായി നിലനിന്ന് പോന്നിരുന്ന ആചാര അനുഷ്ഠാനങ്ങളെ
നിഷേധിക്കുകയും
പൂർവ്വ മഹത്തുക്കളായ ഇമാമുകളെയും
ഗതകാല മഹത്തുക്കളെയും തൃണവൽഗണിക്കുകയും ചെയ്യുന്നത് ആപത്താണ് . അവരാണ്
ഇസ്ലാമിന്റെ തനതയ
തനിമ സംരക്ഷിച്ചു പോന്നവർ . സമൂഹം
അവരുടെ സേവനങ്ങൾ അംഗീകരിക്കുകയും ആദരിക്കുകയും വേണം. ഗുനാഥൻമാർ പിതൃ തുല്യരാണ്.
മരണാനന്തര കാലത്ത് അവരെ സ്മരിക്കുന്നതും അപധാനങ്ങൾ പറയുന്നതും സൽകർമ്മമാണ് . ഗതകാല മഹത്തുക്കളുടെ കൂട്ടത്തിൽ
നൂറുൽ ഉലയും താജുൽ ഉലമയും ചിത്താരി ഉസ്താദും എ.കെ ഉസ്താദും ബേക്കൽ ഉസ്താദും
അത്തരം വഴിയിൽ ജീവിച്ചവരാണ്. കെ. കെ സ്മരിച്ചു.
മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ (എം.യു.എസ് ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിബ്രാസുൽ ഉലമാ,
കൻസുൽ ഉലമാ,താജുൽ ഫുഖഹാഅ് അനുസ്മരണ സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റഫീഖ് സഅദി ദേലംപാടി അദ്ധ്യക്ഷത വഹിച്ചു
സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഹുസൈൻ സഅദി ഉത്ഘാടനം ചെയ്തു.
കോവിഡ് കാലത്ത് മികച്ച സാന്ത്വന സന്നദ്ധ മാതൃകാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഗുരുക്കൾ അഷ്റഫ് സഅദി ആരിക്കാടിയെ ആദരിച്ചു
അബൂബക്കർ സഅദി നെക്രാജെ അനുമോദന പ്രസംഗം നടത്തി
മുഹ്യിദ്ദീൻ സഅദി ചേരൂർ,
കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി,
അബ്ദുൽ കരീം സഅദി ഏണിയാടി,
അബ്ദുല്ല സഅദി ചിയ്യൂർ,ഇബ്രാഹിം സഅദി മുഗു,
ബാരിക്കാട് അബ്ദുൽ ഖാദർ സഅദി, ശാഫി സഅദി മുഹിമ്മാത്ത്
ഹസൻ സഅദി മള്ഹർ,അഹ്മദ് സഅദി ചെങ്കള,
നൗഫൽ സഅദി ഉദിനൂർ,
ബഷീർ സഅദി ചെറൂണി പ്രസംഗിച്ചു.
ജില്ലയിലെ ഒമ്പതു സോണുകളിൽ നിന്നും നൂറുകണക്കിന് സഅദി,അഫ്ളലി പണ്ഡിതന്മാർ സംബന്ധിച്ചു
സയ്യിദ് ശിഹാബുദ്ദീൻ സഅദി അൽമശ്ഹൂർ (തലക്കി തങ്ങൾ) ഖത്ത്മുൽ ഖുർആൻ ദുആ മജ്ലിസിന് നേതൃത്വം നൽകി മുനീർ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും ഖാലിദ് സഅദി ഉദുമ നന്ദിയും പറഞ്ഞു
▫️▫️▫️

