KSDLIVENEWS

Real news for everyone

ദേശീയ സാഹിത്യോത്സവ് 2022 ഫെബ്രുവരി 4 മുതല്‍ ഗുജറാത്തിൽ; എസ് എസ് എഫ് കേരള സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി

SHARE THIS ON

ഇരുപത്തി എട്ടാമത് എസ്.എസ്.എഫ് കേരള സാഹിത്യോത്സവിന് പ്രൗഢമായ പരിസമാപ്തി. ഒരാഴ്ചയിലധികം നീണ്ടു നിന്ന വിവിധ പരിപാടികൾക്കു ശേഷമാണ് സാഹിത്യോത്സവ് സമാപിച്ചത്. അവസാനരണ്ടു ദിവസങ്ങളിൽ നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ 423 പോയന്റ്റ് നേടി മലപ്പുറം ഈസ്റ്റ് ജില്ല തുടർച്ചയായി ആറാം തവണയും ഓവറോൾ ചാംപ്യൻമാരായി. 358 പോയന്റ് നേടി ആതിഥേയരായ കണ്ണൂർ രണ്ടാം സ്ഥാനവും, 326 പോയന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലപ്പുറം വെസ്റ്റ് ജില്ലയിലെ മുഹമ്മദ് മിദ്ലാജ് സർഗ പ്രതിഭാ പുരസ്കാരത്തിന് അർഹനായി. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഫള്ലുർ റഹ് മാൻ കലാപ്രതിഭാ പട്ടവും നേടി. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തമിഴ് നാട്ടിലെ നീലഗിരിയിൽ നിന്നുമുള്ള രണ്ടായിരത്തോളം പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആദ്യ ദിനം ജില്ലകളിൽ പ്രത്യേകം സംവിധാനിച്ച 18 സ്റ്റുഡിയോകളിൽ നിന്നാണ് വിദ്യാർത്ഥികൾ മത്സരിച്ചത്. രണ്ടാം ദിനം കണ്ണൂർ അൽ മഖർ കാമ്പസിൽ എത്തിയാണ് മത്സരത്തിൽ പങ്കാളികളായത്. എട്ട് വിഭാഗങ്ങളിൽ 97 ഇനങ്ങളിലായിരുന്നു മത്സരം. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് മത്സര പരിപാടികൾ നടന്നത്. കോവിഡ് കാലമായിട്ടും രണ്ടു വർഷമായി സാഹിത്യോത്സവുകൾക്ക് മുടക്കം വരുത്താതെ ഡിജിറ്റലും,ഫിസിക്കലുമായി എസ് എസ് എഫ് നടത്തിവരികയാണ്. സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ
നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സമൂഹ നൻമ ലക്ഷ്യം വെച്ചുള്ള കലാ സാഹിത്യ മത്സരങ്ങൾ അനിവാര്യമാണെന്നും, വിദ്യാർത്ഥികൾ ധാർമ്മികത മുറുകെ പിടിച്ച് സംശുദ്ധ ജീവിതം നയിക്കണമെന്നും കാന്തപുരം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർ റഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ: യുസി അബ്ദുൽ മജീദ്,പി.കെ അലിക്കുഞ്ഞി ദാരിമി, അബ്ദുർറശീദ് ദാരിമി നൂഞ്ഞേരി, കെ അബ്ദുല്‍ റശീദ് നരിക്കോട്, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ, സെക്രട്ടറിമാരായ ജാബിർ സഖാഫി പാലക്കാട്, എൻ ജാബിർ, ഫിർദൗസ് സഖാഫി കടവത്തൂർ,ശുഐബ് കണ്ണൂർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് പേരോട് അബ്ദുർ റഹ്മാൻ സഖാഫി, കെ.പി അബൂബക്കർ മുസ് ലിയാർ പട്ടുവം, സി.കെ റാശിദ് ബുഖാരി എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.2022 ൽ നടക്കുന്ന ഇരുപത്തിഒമ്പതാം സാഹിത്യോത്സവിന് ആതിഥ്യമരുളുന്ന എറണാകുളം ജില്ലക്ക് നിലവിലെ ആതിഥേയരായ കണ്ണൂർ ജില്ലയുടെ ഭാരവാഹികൾ പതാക കൈമാറി. എസ് എസ് എഫിന്റെ ഔദ്യോഗിക യൂട്യൂബിലൂടെ സംപ്രേഷണം ചെയ്ത കേരള സാഹിത്യോത്സവ് ഒന്നര ലക്ഷം ആളുകളാണ് തത്സമയം വീക്ഷിച്ചത്.
കേരള സാഹിത്യോത്സവിലെ വിജയികൾ 2022 ഫെബ്രുവരി 4,5,6 തിയ്യതികളിൽ ഗുജറാ ത്തിൽ നടക്കുന്ന ദേശീയ സാഹിത്യോത്സവിൽ മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!