KSDLIVENEWS

Real news for everyone

ഭാര്യയെ കെട്ടിയിട്ട് വായിൽ തുണി തിരുകി ക്രൂരമർദനം: ഭർത്താവ് അറസ്റ്റിൽ

SHARE THIS ON

നെയ്യാറ്റിൻകര ∙ ഭാര്യയെ കയ്യും കാലും കെട്ടിയിട്ട് വായിൽ തുണിതിരുകി, ക്രൂരമായി മർദിച്ച പുല്ലുവിള കൊച്ചുപള്ളി പറമ്പു പുരയിടത്തിൽ വർഗീസ്(40) പൊലീസ് പിടിയിൽ. ഭാര്യ ജെസി (35) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമെന്നു പൊലീസ് പറഞ്ഞു.ജെസിയുടെ മുഖത്തും കഴുത്തിലും സാരമായ പരുക്കുണ്ട്. ശരീരം മുഴുവൻ ചതവുണ്ടെന്നും അപകട നില തീർത്തും തരണം ചെയ്തിട്ടില്ലെന്നും ഡോക്ടർമാരും വ്യക്തമാക്കി.

വർഗീസിനെതിരെ വധശ്രമം, ഗാർഹിക പീഡനം, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകൾ കാഞ്ഞിരംകുളം പൊലീസ് ചുമത്തിയിട്ടുണ്ട്. ഇന്നു കോടതിയിൽ ഹാജരാക്കും. ഇതിനു മുൻപും ഒട്ടേറെ തവണ മകളെ വർഗീസ് ഉപദ്രവിച്ചിട്ടുണ്ടെന്ന് ജെസിയുടെ പിതാവ് പറഞ്ഞു. 14 വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇത്തവണ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്നും പിതാവ് പൊലീസിനു മൊഴി നൽകി. വർഗീസ് – ജെസി ദമ്പതികൾക്ക് 10 വയസ്സുള്ള മകനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!