KSDLIVENEWS

Real news for everyone

പാടത്തുനിന്ന് പിടികൂടിയ രാജവെമ്ബാലയെ കഴുത്തില്‍ ചുറ്റി പ്രദര്‍ശനം; കടിയേറ്റ് 60കാരന് ദാരുണാന്ത്യം

SHARE THIS ON

ഗുവാഹത്തി: പണിയെടുക്കുന്നതിനിടെ പാടത്തുനിന്ന് പിടികൂടിയ രാജവെമ്ബാലയെ പ്രദര്‍ശിപ്പിക്കുന്നതിടെ കടിയേറ്റ് 60 കാരന്‍ മരിച്ചു. അസമിലെ ധേലെ രാജ്‌നഗറിലെ ബിഷ്ണുപൂര്‍ ഗ്രാമത്തിലെ രഘുനന്ദന്‍ ഭൂമിജിനാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടയിലാണ് ഭൂമിജ് പാമ്ബിനെ കണ്ടത്. ഉടനെ ഇയാള്‍ പാമ്ബിനെ പിടികൂടി. പാമ്ബിന്റെ കഴുത്തില്‍ പിടിമുറുക്കിയ ഭൂമിജ് ഇതിനെ തോളിലൂടെ ചുറ്റിയിട്ടു. തുടര്‍ന്ന് ബിഷ്ണുപുര്‍ ഗ്രാമചത്തിലുടനീളം പാമ്ബുമായി നടന്ന് പ്രദര്‍ശിപ്പിച്ചു. പ്രദേശവാസികളെല്ലാം ഈ കാഴ്ച കാണാന്‍ തടിച്ചുകൂടി. അപ്പോഴെല്ലാം ഭൂമിജ് പാമ്ബിന്റെ തലയില്‍ കൈകൊണ്ട് അമര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു. കൂടി നിന്നവരില്‍ ചിലര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.

ആളുകള്‍ കൂടിയതോടെ ഭൂമിജിന്റെ ശ്രദ്ധ തെറ്റിയതും പാമ്ബിന്റെ മേലുള്ള പിടി അയഞ്ഞതും ഒരുമിച്ചായിരുന്നു. ഉടന്‍ ശരീരത്തില്‍ നിന്ന് ഊര്‍ന്നിറങ്ങിയ പാമ്ബ് ഭൂമിജിനെ കടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുന്നെ ഭൂമിജ് മരിച്ചിരുന്നു

അതേസമയം, വന്യജീവി നിയമപ്രകാരം പാമ്ബുകളെ പിടികൂടുന്നത് ശിക്ഷാര്‍ഹമാണ്. പാമ്ബുകളെ കണ്ടാല്‍ വനംവകുപ്പിന്റെ അറിയിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ച്‌ പാമ്ബിനെ പിടികൂടുകയായിരുന്നു ഭൂമിജ് എന്ന് ജില്ലാ വനംവകുപ്പ് ഉദ്യോഗസ്ഥന പ്രതികരിച്ചു. ബിഷ്ണുപുരിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭൂമിജ് പിടികൂടിയ പാമ്ബിനെ കൊണ്ടുപോയി വനത്തിലേക്ക് തുറന്നുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!