കാസർഗോഡ് ജന മൈത്രീ പോലീസിന്റെ നന്മയാർന്ന മുഖം ഏറെ പ്രശംസനീയം

ഇന്ന് കാസറഗോഡ് പോലിസ് സ്റ്റേഷനിൽ രാവിലെ തന്നെ ഒരു അഥിതി എത്തി
പേര് ജോസഫ്.
രാവിലെ തന്നെ വളരെ ക്ഷീണത്തിലായിരുന്നു
ജോസഫ്
രാത്രി ഒന്നും കഴിച്ചില്ല
എന്ന് പറഞ്ഞപ്പോൾ ജി ഡി ചാർജ്
ASI പ്രേമരാജൻ സാർ
മെസ്സിൽ നിന്നു ഭക്ഷണം കൊടുത്തു
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ
അയാൾ സാർ ഞാൻ 16 വയസ്സിൽ മൂവാറ്റുപുഴയിൽ നിന്നു നാടുവിട്ടതാണ്
എനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട് എന്ന് പറയാൻ
ഒരു കുടില് മാത്രമേ ഉണ്ടായിരുന്നുള്ളു. വേറെ ബന്ധുക്കൾ ആരും ഇല്ല.
എന്നെ ഒന്നു ഏതെങ്കിലും ആശസദനത്തിൽ എത്തിക്കുമോ?
5 ദിവസമായി കാസറഗോഡ് എത്തിയിട്ട്. റയിൽവേ സ്റ്റേഷനിൽ ആയിരുന്നു ഇത്രയും നാൾ ഭക്ഷണം കഴിച്ചിട്ട് തന്നെ ദിവസങ്ങളായി കാസറഗോഡ് പോലിസ് സ്റ്റേഷനിൽ പോയാൽ സഹായം ലഭിക്കുമെന്നു പറഞ്ഞു വന്നതാണ്.
എന്റെ കാലിനു തീരെ വയ്യ നടക്കാൻ പോലും പ്രയാസമാണ് എന്നെ സഹായിക്കണം
പ്രേമരാജൻ സാർ ജനമൈത്രി ബീറ്റ് ഓഫീസർമാരായ മധു കാരക്കടവത്തിനെയും, പ്രവീൺ കുമാർ എച്ച് ആറിനെയും വിളിച്ചു കാര്യം പറഞ്ഞു. പിന്നെ കണ്ടത് കാസറഗോഡ് പോലീസ് സ്റ്റേഷന്റെ സാന്ത്വന മുഖമാണ്. എസ് ഐ വിഷ്ണു പ്രസാദ് സാറിന്റെ നിർദ്ദേശനുസരണം
കാസറഗോഡ് സ്റ്റേഷനിലെ പോലീസുകാരായ സുരേഷ്, രതീഷ് മയിച്ച, സന്തോഷ് ചോയങ്കോട്, സജിത്ത് പടന്ന, പ്രദീപൻ എ ജി എന്നിവർ
ജോസഫിനെ കുളിപ്പിച്ചു,
പുതിയ വസ്ത്രം വാങ്ങിക്കൊടുത്തു
ഉച്ച ഭക്ഷണം കഴിപ്പിച്ചു അമ്പലത്തറ സ്നേഹലയത്തിൽ എത്തിച്ചു.

