മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നിലവിലുള്ള പ്രസിഡന്റ് മുനവറലി തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും തുടരാനാണ് സാധ്യത.സംസ്ഥാന ഭാരവാഹികളുടെ എണ്ണം 11 ആയി കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ട്രഷറർ സ്ഥാനത്തേക്ക് ടിപി അഷ്റഫലി, ഇസ്മായിൽ വയനാട് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിൽ നേതൃതലത്തിലുള്ള തർക്കമാണ് ഇവർക്ക് വീണ്ടും അവസരമൊരുക്കുന്നത്. ഭാരവാഹി പട്ടികയിൽ വനിതകൾ ഇടം പിടിക്കില്ലെന്നാണ് സൂചന.ഇന്ന് രാവിലെ 11ന് കോഴിക്കോട് ലീഗ് ഹൗസിൽ സംസ്ഥാന കൗൺസിൽ ചേരുന്നുണ്ട്. ഇതിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

